വൃദ്ധയെ പീഡിപ്പിച്ച് മാല കവർന്നു ; പ്രതി അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, നവംബർ 18, ബുധനാഴ്‌ച

വൃദ്ധയെ പീഡിപ്പിച്ച് മാല കവർന്നു ; പ്രതി അറസ്റ്റിൽ

 കഠിനംകുളം : തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധയെ പീഡിപ്പിക്കുകയും വൃദ്ധയുടെ  രണ്ടുപവന്റെ  സ്വർണ്ണമാല തട്ടിയെടുക്കുകയും ചെയ്ത പ്രതിയെ കഠിനംകുളം പോലീസ്  അറസ്റ്റുചെയ്തു. കഠിനംകുളം മര്യനാട് ആറാട്ടുമുക്ക് തെരുവിൽ തൈവിളാകം വീട്ടിൽ ജോമിജോസിനെയാണ് (24)​കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. 


പുതുക്കുറുച്ചി തീരത്ത് വീട്ടിൽ തനിച്ച് താമസിച്ച് വരികയായിരുന്നു വൃദ്ധ.  എസ്.എച്ച്.ഒ സജീഷ്,​ എസ്. ഐമാരായ രതീഷ്കുമാർ,​ മുഹമ്മദ് താഹ,​ ഗ്രേഡ് എസ്.ഐമാരായ കൃഷ്ണപ്രസാദ്,​ ഷാജി എന്നിവരടങ്ങുന്ന പോലീസ്  സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ  പ്രതിയെ റിമാന്റ് ചെയ്തു.

Post Top Ad