ജല്ലിക്കട്ട് ; ഇന്ത്യയുടെ ഓസ്കാർ എൻട്രി - EC Online TV

Breaking

Post Top Ad


2020, നവംബർ 25, ബുധനാഴ്‌ച

ജല്ലിക്കട്ട് ; ഇന്ത്യയുടെ ഓസ്കാർ എൻട്രി

 


ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ജെല്ലിക്കട്ടിന് ഓസ്കാർ   എൻട്രി.  എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍. ജയകുമാര്‍ തിരക്കഥയെഴുതിയ ജല്ലിക്കട്ട് മുന്‍നിര സിനിമകളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായത്.  ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 14 അംഗജൂറിയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ജല്ലിക്കട്ട് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തത്. ഏപ്രില്‍ 25നാണ് ഇത്തവണ ഓസ്‌കാര്‍ പുരസ്‌കാരം  പ്രഖ്യാപിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ജല്ലിക്കട്ടില്‍ ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവർ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 


Post Top Ad