കല്ലമ്പലം പോലീസ് സ്റ്റേഷനുള്ളിൽ പോലീസുകാരൻ തൂങ്ങി മരിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 13, വെള്ളിയാഴ്‌ച

കല്ലമ്പലം പോലീസ് സ്റ്റേഷനുള്ളിൽ പോലീസുകാരൻ തൂങ്ങി മരിച്ചു

 


ആറ്റിങ്ങൽ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ നൈറ്റ് ഡ്യൂട്ടിക്കിടെ  പോലീസുകാരനെ  തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. കല്ലമ്പലം പോലീസ് സ്റ്റേഷനിലെ ഡ്രൈവിംഗ് ഡ്യൂട്ടിയിൽ ഉള്ള CPO ഡ്രൈവർ വർക്കല പാളയംകുന്ന് സ്വദേശി മനോജി(42) നെയാണ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 


ഇന്നലെ ഡേ ആൻഡ് നൈറ്റ് ഡ്യൂട്ടിയായിരുന്നു മനോജിന്. ഇന്ന് പുലർച്ചെ സ്റ്റേഷനിലെ രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Post Top Ad