ബാലഭാസകറിന്റെ ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചുള്ള അന്വേഷണവുമായി സിബിഐ - EC Online TV

Breaking

Post Top Ad


2020, നവംബർ 14, ശനിയാഴ്‌ച

ബാലഭാസകറിന്റെ ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചുള്ള അന്വേഷണവുമായി സിബിഐ

 


വയലിനിസ്റ്റ് ബാലഭാസകറിന്റെ  ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചുള്ള അന്വേഷണവുമായി സിബിഐ. ബാലഭാസകർ മരിക്കുന്നതിന് എട്ടു മാസം മുൻപെടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ചുള്ള അന്വേഷണമാണ് സി ബി ഐ ഏറ്റെടുത്തത്.  പോളിസി  രേഖകളിൽ  ബാലഭാസ്‌ക്കറിന്റെ കയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പോളിസി രേഖകള്‍ ഹാജരാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ഉടന്‍ ആവശ്യപ്പെടുകയും ഇന്‍ഷുറന്‍സ് കമ്പനിയുടെ ഡെവലപ്‌മെന്റ് ഓഫീസറെയും ഏജന്റിനേയും അന്വേഷണ സംഘം ചോദ്യം ചെയ്യും. നേരത്തെ ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ വിവരങ്ങള്‍ കമ്പനിയില്‍ നിന്നും ശേഖരിക്കുകയും ചെയ്തിരുന്നു.


 82 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജുള്ള പോളിസിയാണ്  ബാലഭാസ്‌ക്കറിന്റെ പേരില്‍ എടുത്തിരിക്കുന്നത്. പോളിസി രേഖകളില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈല്‍ നമ്പരും ഇമെയില്‍ വിലാസവുമാണ് രേഖപ്പെടുത്തിയിരുക്കുന്നത്. ഐആര്‍ഡിഎ ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ട് ഇന്‍ഷുറന്‍സ് ഡവലപ്പ്‌മെന്റ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ്  പ്രീമിയം അടച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ അടുത്ത സുഹൃത്തായ ഡെവലപ്‌മെന്റ് ഓഫീസര്‍ വഴിയാണ് ഈ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കുന്നത്.


Post Top Ad