നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം: സ്നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം - EC Online TV

Breaking

Post Top Ad


2020, നവംബർ 2, തിങ്കളാഴ്‌ച

നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം: സ്നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം

 
അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/ പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം.


2020-21 അദ്ധ്യയന വര്‍ഷത്തെ അപേക്ഷകള്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം. ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയക്കുന്ന അപേക്ഷകള്‍ ആനുകൂല്യത്തിനായി പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kssm.ikm.in. ടോള്‍ ഫ്രീ നമ്പര്‍: 1800-120-1001.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad