ഭാഗ്യലക്ഷ്‍മി സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി നൽകി - EC Online TV

Breaking

Post Top Ad


2020, നവംബർ 12, വ്യാഴാഴ്‌ച

ഭാഗ്യലക്ഷ്‍മി സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതി നൽകി

 


സിനിമ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നൽകി. തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്തെന്നാണ് പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്. പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസെടുക്കും. നേരത്തെയും ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ശാന്തിവിള ദിനേശ് സമൂഹ മാധ്യമത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ അന്നത്തെ പരാതി. ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ പിന്നീട് പരാതിക്കാധാരമായ വീഡിയോ നീക്കം ചെയ്തിരുന്നു.


 യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിക്കും മറ്റു പ്രതികൾക്കും  കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.   

Post Top Ad