ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശം ചൊരിഞ്ഞ് നഗരൂരും പുളിമാത്തും - EC Online TV

Breaking

Post Top Ad


2020, നവംബർ 6, വെള്ളിയാഴ്‌ച

ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശം ചൊരിഞ്ഞ് നഗരൂരും പുളിമാത്തും

 നഗരൂരും പുളിമാത്തും  ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശം ചൊരിഞ്ഞു തുടങ്ങി . എം.എൽ.എയുടെ പ്രത്യേക  വികസന ഫണ്ടിൽ നിന്നും 5,42,000 രൂപ  ചിലവഴിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ ഇന്നലെ നാടിന് സമർപ്പിച്ചു. നഗരൂരിൽ  ആൽത്തറ മൂട്ടിലാണ് ലൈറ്റ് സ്ഥാപിച്ചത്. നിരവധി സ്ഥാപനങ്ങളും കടകളും ഉൾപ്പെടുന്ന പ്രദേശമാണ്  ആൽത്തറമൂട്. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം.രഘു അധ്യക്ഷനായി. വാർഡ് മെമ്പർ എൻ ചന്ദ്രശേഖരൻ നായർ സ്വാഗതം പറഞ്ഞു. ജില്ലാ: പഞ്ചാ അംഗം ഡി.സ്മിത, ബ്ലോക്ക് സ്റ്റാ. കമ്മറ്റി ചെയർമാൻ ശാലിനി, എസ്, ഷിബു എന്നിവർ സംസാരിച്ചു.


പുളിമാത്ത് പഞ്ചായത്തിൽ പുളിമാത്ത് ജഗ്ഷനിലാണ്  ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഏറ്റവും പ്രധാന ജഗ്ഷനുകളിൽ ഒന്നാണ്. നിരവധി സ്ഥാപനങ്ങളും  കടകളും ഉൾപ്പെടുന്ന കേന്ദ്രമാണ്. നീണ്ട കാലത്തെ ആഗ്രഹമായിരുന്നു ലൈറ്റ് സ്ഥാപിക്കുക എന്നത്. ചടങ്ങിൽ പഞ്ചാ.പ്രസി.ബി.വിഷ്ണു അധ്യക്ഷനായി, സ്വാഗതം വി.ബിനു, പഞ്ചാ: വൈ. പ്രസി. ഐ ഷാറെഷീദ്, പഞ്ചാ സ്റ്റാ.ചെയർമാൻ ലേഖ, സി.പി.ഐ(എ) എൽസി സെക്രട്ടറി ജയേന്ദ്രൻ  എന്നിവർ പങ്കെടുത്തു

Post Top Ad