വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 24, ചൊവ്വാഴ്ച

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

 


കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ്   ഒഴുക്കിൽപ്പെട്ട്  മരിച്ചു.  വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വിതുര  തൊളിക്കോട് തോട്ടുമുക്ക് മുഹമ്മദ് സലീം - നസീറാ ദമ്പതികളുടെ മകൻ മുഹമ്മദ് കൈഫ് (20)ആണ് മരിച്ചത്.  ഞായറാഴ്ച  വൈകിട്ടായിരുന്നു സംഭവം.  കൂട്ടുകാരുമൊത്ത് ആനപ്പാറയ്ക്കടുത്തുള്ള കല്ലാറിൽ കുളിക്കവേ കയത്തിൽ അകപ്പെടുകയായിരുന്നു.  കൂട്ടുകാരുടെ നിലവിളി കേട്ട് പരിസരവാസികൾ എത്തിയപ്പോഴേക്കും കൈഫ് മുങ്ങിതാഴ്ന്നിരുന്നു. നാട്ടുകാരും ഫയർ ഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും രാത്രിയായതോടെ തെരച്ചിൽ നിർത്തി. തുടർന്ന് ഇന്നലെ രാവിലെ സ്കൂബ ഡൈവിംഗ് സംഘമെത്തി തെരച്ചിൽ തുടരുകയായിരുന്നു. പോലീസും ഫയർഫോഴ്സും റസ്ക്യൂ ടീമും ചേർന്നു നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.  പോസ്റ്റുമാർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ പ്രവേശിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Post Top Ad