ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് ഗോൾഡൻ വീസ യുമായി യുഎഇ - EC Online TV

Breaking

Post Top Ad


2020, നവംബർ 15, ഞായറാഴ്‌ച

ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് ഗോൾഡൻ വീസ യുമായി യുഎഇ


ഡോക്ടർമാർ ഉൾപ്പെടെയുള്ള  പ്രൊഫഷണലുകൾക്ക് 10 വർഷത്തെ ഗോൾഡൻ റസിഡൻസി വീസ അനുവദിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.


പിഎച്ച്ഡിയുള്ളവർ, എല്ലാ ഡോക്ടർമാരും, കംപ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്ങ്, ഇലക്ട്രിസിറ്റി, ബയോ ടെക്നോളജി എന്നീ വിഭാഗങ്ങളിലുള്ള എൻജിനിയർമാർ, അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് 3.8 ൽ കൂടൂതൽ സ്കോർ ലഭിച്ചവർ എന്നിവർക്കാണ് ഗോൾഡൻ വീസ ലഭിക്കുക.


കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, വൈറൽ എപ്പിഡമോളജി എന്നിവയിൽ ബിരുദമുള്ളവർക്കും ഗോൾഡൻ വീസ ലഭിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ അറിയിച്ചു. യുഎഇയിലെ ഹൈസ്ക്കൂളിലെ ഉന്നത വിജയികൾക്കും അവരുടെ കുടുംബത്തിനും ഗോൾഡൻ വീസ ലഭിക്കും. കഴിവുള്ളവരെ സ്വീകരിച്ച് ഭാവിയുടെ വികസനത്തിനായി മുന്നോട്ട് നയിക്കും. ഇതൊരു തുടക്കം മാത്രമാണെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ വ്യക്തമാക്കി.

Post Top Ad