ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം - EC Online TV

Breaking

Post Top Ad


2020, നവംബർ 10, ചൊവ്വാഴ്ച

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം

 


യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും രണ്ടു കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.  ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് മറ്റു പ്രതികൾ.  ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ അന്തിമ വാദം ഒക്ടോബര്‍ 30 ന് പൂര്‍ത്തിയായിരുന്നു. മുൻ‌കൂർ ജാമ്യത്തെ എതിർത്തു കൊണ്ട് വിജയ് പി നായർ നൽകിയ ഹർജി കോടതി തള്ളി. ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി ഭാഗ്യലക്ഷ്മിയുടെയും കൂട്ടുപ്രതികളുടെയും കുറ്റകൃത്യത്തെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

Post Top Ad