കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 695 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവത്തില്‍ ദുബയില്‍ നിന്ന് സ്പൈസ് ജെറ്റ് എസ്ജി 141 വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി പിടിയിലായി. ക്യാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്വച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.