സാമ്പത്തിക സംവരണം : സർട്ടിഫിക്കറ്റ് ഹാജരാക്കണം - EC Online TV

Breaking

Post Top Ad


2020, നവംബർ 28, ശനിയാഴ്‌ച

സാമ്പത്തിക സംവരണം : സർട്ടിഫിക്കറ്റ് ഹാജരാക്കണം

 
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ( EWS)  സംവരണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ തിരുവനന്തപുരം പ്രൊഫണൽ ആൻഡ്  എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുളളവർ ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. സാമ്പത്തിക സംവരണത്തിന്   പരിഗണിക്കപ്പെടാൻ അർഹരായവർ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ (സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് വില്ലേജ് ഓഫീസർ, കേന്ദ്ര സർക്കാർ കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് തഹസിൽദാർ) നിന്നുളള സർട്ടിഫിക്കറ്റ് ഹാജരാക്കുകയും  രജിസ്‌ട്രേഷൻ രേഖയോട് കൂട്ടിച്ചേർക്കുകയും ചെയ്യേണ്ടതാണ്.

Post Top Ad