ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു. - EC Online TV

Breaking

Post Top Ad


2020, നവംബർ 7, ശനിയാഴ്‌ച

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു.


ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സര്ക്കാര് പ്രതിനിധിയായി നിയമിച്ച മിസോറം മുന് ഗവര്ണ്ണര് കുമ്മനം രാജശേഖരന് ചുമതലയേറ്റു.

ക്ഷേത്ര ഭരണത്തിനായി സുപ്രീം കോടതി നിര്ദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ അംഗമായാണ് കുമ്മനം ചുമതലയേറ്റത്. ക്ഷേത്ര ദര്ശനത്തോടെ ചുമതല ഏറ്റെടുത്തെന്ന് കുമ്മനം പറഞ്ഞു.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിറെ തീരുമാനം അംഗീകരിക്കുന്നു, ഭരണ സമിതി അംഗമായതില് വലിയ സന്തോഷമുണ്ട്. ഉത്തരവ് ലഭിച്ച അന്ന് തന്നെ തന്നെ ക്രിമിനല് കേസില് പ്രതിയാക്കാന് ശ്രമം നടന്നു.
കള്ളക്കേസ് സിപിഎം ശ്രമഫലമായാണെന്നും ബിജെപി നേതാക്കള്ക്ക് ഇതില് പങ്കില്ല. കേസില് യാതൊരു പങ്കുമില്ലെന്ന് തെളിഞ്ഞ ശേഷമാണ് താന് ചുമതലയേല്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ പണമിടപാട് കേസില് കുടുക്കിയ സംഭവത്തില് പാര്ട്ടിയിലെ ആരും ഉള്പ്പെട്ടിട്ടില്ലെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. തന്നെ അപമാനിക്കാനും ചെളി വാരി എറിയാനും സി പി എമ്മാണ് ശ്രമിച്ചത്.
മാഫിയ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഇതിന് പിന്നില്. തനിക്കെതിരെ അവമതിപ്പ് സൃഷ്‌ടിക്കാനാണ് ഇത്തരമൊരു ഗൂഢാലോചന നടന്നത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തതോടെ തന്നെ പോലെയൊരു രാഷ്ട്രീയ നേതാവിനെ കേസില് കുടുക്കണമെന്ന ദുരുദ്ദേശവും ഇതിന് പിന്നിലുണ്ടായിരുന്നു.തിടുക്കത്തില് കേസെടുത്തത് അതിനാലാണെന്നും കുമ്മനം വ്യക്തമാക്കി.

Post Top Ad