'സ്വർണ കടത്തും കൈക്കൂലി വാങ്ങിയതുമെല്ലാം ശിവശങ്കറിന്റെ അറിവോടെ' ; സ്വപ്ന സുരേഷ് - EC Online TV

Breaking

Post Top Ad


2020, നവംബർ 11, ബുധനാഴ്‌ച

'സ്വർണ കടത്തും കൈക്കൂലി വാങ്ങിയതുമെല്ലാം ശിവശങ്കറിന്റെ അറിവോടെ' ; സ്വപ്ന സുരേഷ്

 


നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട്  എം ശിവശങ്കറിനെതിരെ നിർണായക വിവരങ്ങൾ പ്രതി സ്വപ്‌നാ സുരേഷ് ഇ ഡിക്കു നൽകി .  മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേരുടെ പങ്കും സ്വപ്ന  വെളിപ്പെടുത്തി. ഇതോടെ സ്വർണ കടത്ത് കേസിലും  അനുബന്ധ അന്വേഷണത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ അന്വേഷണത്തിന് വിധേയമാകേണ്ടതായി വരും. 

ഇന്നലെ ജയിലിലെത്തി എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തപ്പോഴാണ്  ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും സ്വർണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നു എന്ന വിവരങ്ങൾ  സ്വപ്ന പറഞ്ഞത്. താൻ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കറിന്റെ  അറിവോടെയാണെന്നും  ഒരു കോടി രൂപ ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചത് ശിവശങ്കറാണെന്നും സ്വപ്ന മൊഴി നൽകി. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യണമെന്ന് ഇ.ഡി അറിയിച്ചു.

 കഴിഞ്ഞ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞപ്പോൾ കെഫോൺ, ലൈഫ് മിഷൻ എന്നീ അഴിമതികളിലും ശിവശങ്കറിന് പങ്കുള്ളതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണക്കടത്തിലെ നേരിട്ടുള്ള പങ്കും ഇ.ഡി പുറത്തുവിടുന്നത്.

Post Top Ad