സ്വകാര്യ സ്കൂൾ ഫീസ് ; രക്ഷകർത്താക്കൾക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ് - EC Online TV

Breaking

Post Top Ad


2020, നവംബർ 12, വ്യാഴാഴ്‌ച

സ്വകാര്യ സ്കൂൾ ഫീസ് ; രക്ഷകർത്താക്കൾക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്

 ഓൺലൈൻ ക്ലാസുകൾ മാത്രം നടക്കുന്ന  പശ്ചാത്തലത്തിൽ ഈ അധ്യയന വർഷം സ്‌കൂളുകൾ ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവ്. നിലവിലെ സാഹചര്യത്തിൽ  ഫീസ് ഇളവ് തേടി വിദ്യാർത്ഥികളും രക്ഷകർത്താക്കളും നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്.


ഹർജികളിൽ പരാമർശിക്കുന്ന അൺ എയ്ഡഡ് സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ ഓരോ സ്കൂളിന്റെയും കൃത്യമായ ചെലവ് 17നകം അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂൾ നടത്തിപ്പുവഴി നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌കൂളുകൾ യഥാർത്ഥ ചെലവിനെക്കാൾ കൂടുതൽ തുക വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നില്ലായെന്ന്  ഉറപ്പുവരുത്തുകയാണ്  ലക്ഷ്യമെന്നും കോടതി പറഞ്ഞു.

Post Top Ad