ശിവഗിരി മഠത്തിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തി - EC Online TV

Breaking

Post Top Ad


2020, നവംബർ 18, ബുധനാഴ്‌ച

ശിവഗിരി മഠത്തിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തി

 


കോവിഡ് പശ്ചാത്തലത്തിൽ  ശിവഗിരി മഠത്തിലെ സന്ദർശകർക്ക്  നിയന്ത്രണങ്ങൾ  ഏർപ്പെടുത്തി.  രാവിലെ 8 മണി മുതൽ 11:30 വരെ മാത്രമാണ്  സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.  ഒരു ദിവസം 100 പേർക്ക്  മാത്രമാണ് പ്രവേശനാനുമതി.  ദർശനത്തിനെത്തുന്നവർ മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധമായും ധരിച്ചിരിക്കണം. ഒരേ സമയം അഞ്ചു പേരെ മാത്രമേ ദർശനത്തിനായി പ്രവേശിപ്പിക്കുകയുള്ളു.  ദർശനത്തിനെത്തുന്നവർ തങ്ങളുടെ പേര് , വയസ് , ഫോൺ നമ്പർ എന്നീ വിവരങ്ങൾ പറഞ്ഞ് മുൻകൂറായി ബുക്ക് ചെയ്യേണ്ടതാണ്. ബുക്കിങ്ങിനും മ​റ്റ് സംശയങ്ങൾക്കുമായി 8089477686 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 


Post Top Ad