എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്പനശാല എന്ന ലക്ഷ്യം പൂർത്തീകരണത്തിലേക്ക് - EC Online TV

Breaking

Post Top Ad


2020, നവംബർ 4, ബുധനാഴ്‌ച

എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്പനശാല എന്ന ലക്ഷ്യം പൂർത്തീകരണത്തിലേക്ക്


സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോയുടെ വില്പനശാലകൾ തുടങ്ങണം എന്ന സർക്കാരിന്റെ ലക്ഷ്യം പൂർത്തിയാകാറായെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. നെടുമങ്ങാട് നഗരസഭയിലെ പൂവത്തൂരിൽ പുതുതായി ആരംഭിച്ച മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് 38 പഞ്ചായത്തുകളിൽ സപ്ലൈകോയുടെ വിൽപ്പനശാലകൾ ഇല്ലായിരുന്നു. സർക്കാരിന്റെ കാലയളവിൽ 29 പഞ്ചായത്തുകളിൽ വില്പനശാലകൾ ആരംഭിക്കാൻ കഴിഞ്ഞു. ബാക്കി 9 പഞ്ചായത്തുകളിൽ അവ ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ ആണ്. വിവിധ ഇടങ്ങളിലായി 80 സപ്ലൈകോ വിൽപ്പനശാലകൾ ആണ് ഈ സർക്കാർ തുടങ്ങിയത്. ഇതിലൂടെ എല്ലാ ജനങ്ങൾക്കും ന്യായമായ വിലയിൽ അവശ്യ സാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്ക് സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന സൗകര്യങ്ങളും ഗുണമേന്മയും മാവേലി സൂപ്പർ സ്റ്റോറുകളിലും ലഭ്യമാണ്. അത്തരത്തിൽ ഒന്നാണ് പൂവത്തൂരിൽ ആരംഭിച്ചത്. നെടുമങ്ങാട് നഗരസഭാ പരിധിയിൽ സപ്ലൈകോയുടെ നാലാമത്തെ വില്പനശാലയാണ് ഇത്.
സി. ദിവാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സപ്ലൈകോ ചെയർമാൻ & മാനേജിങ് ഡയറക്ടർ രാഹുൽ. ആർ സ്വാഗതം പറഞ്ഞു. നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.മധു, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഗീതാകുമാരി, കൗൺസിലർമാരായ ബി.ഗീത ജി. എസ്. ബിന്ദു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സപ്ലൈകോ തിരുവനന്തപുരം മേഖലാ മാനേജർ വി. ജയപ്രകാശ് കൃതജ്ഞത രേഖപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad