തിരുവനന്തപുരം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 16, തിങ്കളാഴ്‌ച

തിരുവനന്തപുരം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു

 


തിരുവനന്തപുരം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ഞായറാഴ്ച അർധരാത്രിവരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നത്. കോവിഡ് പകർച്ചാ തോത് കുറഞ്ഞതിനാലാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു. സാമൂഹിക അകലം സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം ലഭിച്ചിട്ടുണ്ടെന്നും ഇനിയും നിയന്ത്രണങ്ങൾ നീട്ടേണ്ട കാര്യമില്ലെന്നുമാണ് ജില്ലാ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. നിരോധനാജ്ഞ പിൻവലിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണം. 

Post Top Ad