കൊവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സയാകാം സർക്കാർ ഉത്തരവ് - EC Online TV

Breaking

Post Top Ad


2020, നവംബർ 19, വ്യാഴാഴ്‌ച

കൊവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സയാകാം സർക്കാർ ഉത്തരവ്

 


കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സയാമെന്ന് സർക്കാർ. രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് വ്യക്തമാക്കികൊണ്ടുള്ള സർക്കാർ  ഉത്തരവ് പുറത്തിറങ്ങി. രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിത്സ നൽകാവൂ എന്നും  ഉത്തരവിലുണ്ട്. ആവശ്യമുള്ളവർ തൊട്ടടുത്ത സർക്കാർ ആയുർവേദ ഡിസ്‌പെൻസറി അല്ലെങ്കിൽ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു. 


ലക്ഷണങ്ങളില്ലാത്ത ചെറിയതോതിലുള്ള  കൊവിഡ് രോഗികളെ ചികിൽസിക്കാൻ ആയുർവേദ ചികിത്സാസമ്പ്രദായം ഉപയോഗിക്കാമെന്നാണ് സർക്കാർ ഉത്തരവ്.  കൊവിഡ് പോസിറ്റീവായി വീട്ടിലോ സർക്കാർ വക ഫസ്റ്റ് ലൈൻ സെന്ററിലോ, സെക്കന്റ് ലൈൻ  ട്രീറ്റ്മെന്റ് സെന്ററിലോ കഴിയുന്നവർക്ക് ആയുർവേദ മരുന്ന് നൽകാം. രോഗിയുടെ സമ്മതത്തോടെയും സർക്കാർ ആയുർവേദ സ്ഥാപനത്തിലെ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലും  മാത്രമേ ചികിത്സ നടപ്പാക്കാവൂ. ഇതിനായി പ്രേത്യേക നോഡൽ ഓഫീസറും ഉണ്ടായിരിക്കണം. 


താല്പര്യമുള്ള  കൊവിഡ് രോഗികൾക്ക്  ആയുർവേദ ചികിത്സനൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ അലോപ്പതി ഡോക്ടർമാരുടെ എതിർപ്പ് മൂലം നിർദ്ദേശം സംസ്ഥാനത്ത് ഇതുവരെ  ഈ നിർദ്ദേശം നടപ്പിലാക്കിയിരുന്നില്ല. 


Post Top Ad