കോവിഡ് പ്രതിരോധം ; ശബരിമലയിൽ തെർമൽ സ്കാൻ സംവിധാനം ഒരുക്കി - EC Online TV

Breaking

Post Top Ad


2020, നവംബർ 30, തിങ്കളാഴ്‌ച

കോവിഡ് പ്രതിരോധം ; ശബരിമലയിൽ തെർമൽ സ്കാൻ സംവിധാനം ഒരുക്കി

 


ശബരിമലയിൽ തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി ദേവസ്വം ബോർഡ് തെർമൽ സ്കാൻ സംവിധാനം ഒരുക്കി.  കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ശബരിമല മണ്ഡലകാല തീർഥാടനം.  ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കോവിഡ്  സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടി.    തെർമൽ സ്കാൻ വഴി ഒരാളുടെ താപനില  കൂടുതലായാൽ ഉടൻതന്നെ  ആശുപത്രിയിൽ നിരീക്ഷണത്തിന് വിധേയരാവണം.   വലിയ നടപ്പന്തൽ, സന്നിധാനം, ഉദ്യോഗസ്ഥർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന ഗേറ്റ്, ദേവസ്വം മെസ്,  പൊലീസ് മെസ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെർമൽ സ്‌കാൻ സംവിധാനം ഒരുക്കിയിട്ടുള്ളത്.  കൂടാതെ ഭക്തരുമായി കൂടുതൽ സമ്പർക്കം വരാൻ സാധ്യതയുള്ള സ്ഥലമായ പതിനെട്ടാം പടി, വഴിപാട് കൗണ്ടറുകൾ, സന്നിധാനം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൊവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളും പ്രത്യേകം നൽകിയിട്ടുണ്ട്.     തെർമൽ സ്കാൻ സംവിധാനം  ഏർപ്പെടുത്തിയതുകൊണ്ട് ശബരിമലയിൽ എത്തുന്ന ഭക്തരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും തൊഴിലാളികളുടേയും സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. 

 

Post Top Ad