സൗജന്യ മുട്ട ഗ്രാമം പദ്ധതി ആരംഭിച്ച് ആറ്റിങ്ങൽ - EC Online TV

Breaking

Post Top Ad


2020, നവംബർ 5, വ്യാഴാഴ്‌ച

സൗജന്യ മുട്ട ഗ്രാമം പദ്ധതി ആരംഭിച്ച് ആറ്റിങ്ങൽ


ആറ്റിങ്ങൽ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന 'മുട്ട ഗ്രാമം' പദ്ധതിക്ക് തുടക്കം കുറിച്ചു. ബി.എസ്.എസ് സോഷ്യൽ വെൽഫെയർ മിഷൻ മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം ചെയർമാൻ എം. പ്രദീപ് നിർവ്വഹിച്ചു. ഈ സംരഭത്തിൽ പച്ചക്കറി തൈകൾ, ഗ്രോ ബാഗ്, മെഡിസിൻ കിറ്റ്, ഗുണമേൻമയുള്ള കോഴിക്കൂട് എന്നിവ വിതരണം ചെയ്തു.


     കോഴിവളർത്തൽ,കൃഷി, മത്സ്യകൃഷി,വാർഡ് തലത്തിൽ ഓർഗാനിക് ഉൽപ്പന്നങ്ങൾ വിൽക്കുന്ന യൂണിറ്റുകൾ എന്നിവ അടുത്ത ദിവസങ്ങളിലായി ആരംഭിക്കും. കൂടാതെ വിജയകരമായ പദ്ധതി നിർവ്വഹണത്തിലൂടെ ആറ്റിങ്ങൽ നഗരസഭയെ പ്രശസ്തിയിലെത്തിച്ച കൗൺസിൽ അധ്യക്ഷനായ ചെയർമാൻ എം.പ്രദീപിനെ സോഷ്യൽ വെൽഫെയർ മിഷൻ കോഡിനേറ്റർ തുളസീധരൻ ആദരിച്ചു. നഗരസഭാങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ, അകൗണ്ടന്റ് ശരത് ലാൽ എന്നിവർ പദ്ധതി വിശദീകരണം നടത്തി.

Post Top Ad