ഇനി വോട്ടിംഗ് യന്ത്രങ്ങളിൽ 'നോട്ട' ഇല്ല - EC Online TV

Breaking

Post Top Ad


2020, നവംബർ 21, ശനിയാഴ്‌ച

ഇനി വോട്ടിംഗ് യന്ത്രങ്ങളിൽ 'നോട്ട' ഇല്ലതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ  വോട്ടർക്ക് നോട്ട ബട്ടൺ ഉപയോഗിക്കാൻ ലോക്സഭ , നിയമസഭ തെരഞ്ഞെടുപ്പിൽ അവസരമുണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ 'നോട്ട' ബട്ടൺ ഇല്ല. അതെ സമയം വോട്ട് രേഖപ്പെടുത്താതെ മടങ്ങാൻ അവസരം നല്കാൻ 'എൻഡ്' (END) ബട്ടൺ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ  ഉണ്ടായിരിക്കും. 


തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്,  ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളിൽ ആർക്കും വോട്ടു ചെയ്യാൻ താല്പര്യമില്ലങ്കിൽ ആദ്യമേ 'എൻഡ്' ബട്ടൺ അമർത്തി മടങ്ങാം.  ഇഷ്ടമുള്ള സ്ഥാനാർഥിക്ക് വോട്ടു ചെയ്ത ശേഷം എൻഡ് ബട്ടൺ അമർത്തനും അവസരമുണ്ട്. വോട്ടർ എൻഡ് ബട്ടൺ അമർത്തിയില്ലെങ്കിൽ പ്രിസൈഡിങ് ഓഫീസര്‍ ഈ ബട്ടൺ അമർത്തി യന്ത്രം സജീകരിക്കേണ്ടതാണ്. 


ഒരു ബാലറ്റ് യൂണിറ്റിൽ 15   സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എൻഡ് ബട്ടണും ആണ് ഉണ്ടാവുക. സ്ഥാനാർഥികൾ പതിനഞ്ചിൽ കൂടുതലുണ്ടെങ്കിൽ രണ്ട് ബാലറ്റ് യൂണിറ്റുകളുണ്ടാകും. എങ്കിലും  എൻഡ് ബട്ടൺ ഒന്നാമത്തെ യൂണിറ്റിലാകും. മുൻസിപ്പിലാറ്റി, കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന സിംഗിൾ പോസ്റ്റ് യന്ത്രങ്ങളിൽ എൻഡ് ബട്ടൺ ഇല്ല. എന്നാൽ, വോട്ടർ കയ്യിൽ മഷി പുരട്ടിയ ശേഷം വോട്ടു ചെയ്യാതെ മടങ്ങിയാൽ അത് രേഖപ്പെടുത്തും. 

Post Top Ad