ആറ്റിങ്ങലിൽ ജില്ല ആരോഗ്യ വകുപ്പിന്റെയും, നഗരസഭയുടെയും നേതൃത്വത്തിൽ സെന്റിനിയൽ സർവ്വെ സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 18, ബുധനാഴ്‌ച

ആറ്റിങ്ങലിൽ ജില്ല ആരോഗ്യ വകുപ്പിന്റെയും, നഗരസഭയുടെയും നേതൃത്വത്തിൽ സെന്റിനിയൽ സർവ്വെ സംഘടിപ്പിച്ചു

 
നഗരത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി  ജില്ല ആരോഗ്യ വകുപ്പും, നഗരസഭയും, വലിയകുന്ന് താലൂക്കാശുപത്രിയും സംയുക്തമായി സെന്റിനിയൽ സർവ്വെ സംഘടിപ്പിച്ചു. പട്ടണത്തിലെ കച്ചവട സ്ഥാപനങ്ങളും മാർക്കറ്റുകളും കേന്ദ്രീകരിച്ചാണ്  പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. 


ആദ്യഘട്ടത്തിൽ നഗരത്തിലെ ജനത്തിരക്കേറിയ  2 വസ്ത്രവ്യാപാര സ്ഥാപനങ്ങളായ സ്വയംവര സിൽക്സിലും, കല്യാൺ സിൽക്‌സിലും ആന്റിജൻ ടെസ്റ്റ് സംഘടിപ്പിച്ചു. രണ്ട് സ്ഥാപനങ്ങളിലായി 100 ജീവനക്കാരെ പരിശോധനക്ക് വിധേയരാക്കി. ഇന്ന് ടെസ്റ്റ് നടത്തിയ മുഴുവൻ  ജീവനക്കാരുടെയും പരിശോധന ഫലം നെഗറ്റീവാണ്. കൊവിഡ് കേസുകൾ സംസ്ഥാനത്ത് തന്നെ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന കാലഘട്ടത്തിൽ തന്നെ ആറ്റിങ്ങൽ നഗരസഭ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതിന്റെ ഭാഗമായിട്ടാണ് രോഗികളുടെ എണ്ണവും സാമൂഹ്യ വ്യാപനതോതും വലിയൊരളവ് വരെ കുറക്കാനായത്. തുടർന്നും നഗരസഭയുടെ പരിശോധന ക്യാമ്പുകൾ കൂടാതെ ജില്ലാ ആരോഗ്യ വിഭാഗവുമായി സഹകരിച്ച് കൊണ്ടുള്ള പരിശോധന ക്യാമ്പുകളും  പട്ടണത്തിൽ സംഘടിപ്പിക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ അറിയിച്ചു.


മെഡിക്കൽ ഓഫീസർ ഡോ.രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തിൽ ഡോ.അൻവർഷാ, ലാബ് ടെക്നീഷ്യൻ റഹ്മത്ത്, നഴ്‌സുമാരായ  അനുപമ, ഷീമ, ജെ.എച്ച്.ഐ മാരായ മുബാരക്ക് ഇസ്മയിൽ, അഭിനന്ദ്, ഷെൻസി, ഹാസ്മി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

Post Top Ad