കൊവിഡ് പോസിറ്റീയവർക്കും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യാം - EC Online TV

Breaking

Post Top Ad


2020, നവംബർ 20, വെള്ളിയാഴ്‌ച

കൊവിഡ് പോസിറ്റീയവർക്കും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യാം

 


കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നിയമമായി. ഇത് സംബന്ധിച്ച സർക്കർ വിജഞാപനം പുറത്തിറക്കി. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ടുചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. വൈകിട്ട് അഞ്ചു മുതൽ ആറുവരെയുള്ള ഒരു മണിക്കൂർ ഇതിനായി പ്രത്യേക സൗകര്യമൊരുക്കും.  പോസ്​റ്റൽ വോട്ടിനുള്ള സൗകര്യം ഒരുക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.


കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാനുള്ള അവസരമൊരുക്കണമെന്ന് അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകിയിരുന്നു.കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക സമയം അനുവദിക്കാനുള്ള   തീരുമാനമായത്. കൊവിഡ് രോഗികൾക്ക് വോട്ടെടുപ്പ് ദിവസത്തിന്റെ മൂന്നു ദിവസം  മുമ്പ് വരെ തപാൽ ബാലറ്റിന് അപേക്ഷിക്കാം. അതിന് ശേഷം കൊവിഡ് ബാധിക്കുന്നവർക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാൻ അവസരം നൽകുന്നത്. കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം കണ്ടെത്തണമെന്നാണ് ഓർഡിനൻസിൽ പറഞ്ഞിരിക്കുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് മാത്രമല്ല, തൊട്ടടുത്ത ദിവസങ്ങളിൽ കൊവിഡ് ബാധിച്ചവർക്കും വോട്ട് ചെയ്യാനുള്ള അവസരമുണ്ടായിരിക്കുന്നതാണ്. പിപിഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങൾ ഇതിനായി ബൂത്തുകളിൽ ക്രമീകരിക്കും. 


Post Top Ad