ആറ്റിങ്ങൽ നാലുവരിപ്പാത വികസനം ; ജനങ്ങൾ യാത്ര ദുരിതത്തിൽ - EC Online TV

Breaking

Post Top Ad


2020, നവംബർ 10, ചൊവ്വാഴ്ച

ആറ്റിങ്ങൽ നാലുവരിപ്പാത വികസനം ; ജനങ്ങൾ യാത്ര ദുരിതത്തിൽ

 


ആറ്റിങ്ങൽ നഗരത്തിൽ  നാലു വാരി പാത വികസനത്തോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങളെ യാത്രാദുരിതത്തിലാക്കുന്നു. ആറ്റിങ്ങൽ മൂന്നു മുക്കിൽ നിന്നും എൽ ഐ സി ഓഫീസ് വരെയുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.  കഴിഞ്ഞ ദിവസങ്ങളേക്കാൾ ഇന്ന് രാവിലെ മുതൽ ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ പൊതു ഗതാഗതം ഒഴിവാക്കി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നഗരത്തിലെ ഏറ്റവും വാഹനസഞ്ചാരം കൂടിയ ഈ മേഖലയിലെ  ഇത്തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ രാത്രി കാലങ്ങളിൽ കൂടി നടത്തിയിരുന്നുവെങ്കിൽ ഒരു പരിധിവരെ ഈ യാത്രാക്ലേശം ഒഴിവാക്കാമായിരുന്നു.


 Post Top Ad