സൗബിന്‍ ചിത്രം ജിന്നിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു - EC Online TV

Breaking

Post Top Ad


2020, നവംബർ 13, വെള്ളിയാഴ്‌ച

സൗബിന്‍ ചിത്രം ജിന്നിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു

 


സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ജിന്നിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. കാര്‍ത്തി അഭിനയിച്ച കൈദി എന്ന സിനിമയുടെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരായി  നല്‍കിയ കേസിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാധാകൃഷ്ണൻ സ്റ്റേ വിധിച്ചിരിക്കുന്നത്.


കൈദി സിനിമയുടെ കേരളത്തിലെ വിതരണക്കാരായിരുന്നു സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ്. വന്‍ വിജയമായിരുന്ന കൈദിയുടെ ലാഭ വിഹിതം പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചത്. സിദ്ധാർഥ് ഭരതന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ജിന്ന് നിര്‍മ്മിക്കുന്നത് സ്ട്രെയ്റ്റ് ലൈൻ സിനിമാസാണ്. നിമിഷ സജയനാണ് ചിത്രത്തിൽ നായിക.

Post Top Ad