പിസി ജോര്‍ജ് എം എൽ എക്കെതിരെ വ്യാജപ്രചരണം ; സൈബര്‍ സെല്ലിന് പരാതി നല്‍കി - EC Online TV

Breaking

Post Top Ad


2020, നവംബർ 14, ശനിയാഴ്‌ച

പിസി ജോര്‍ജ് എം എൽ എക്കെതിരെ വ്യാജപ്രചരണം ; സൈബര്‍ സെല്ലിന് പരാതി നല്‍കി

 


തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വ്യാജപ്രചരണം നടത്തുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എ സൈബര്‍ സെല്ലിന് പരാതി നല്‍കി. . ഇമെയില്‍ സന്ദേശങ്ങളിലൂടെ വ്യാജപ്രചരണം നടക്കുന്നുവെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സൈബർ സെല്ലിന് പരാതി നൽകിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവമതിപ്പുണ്ടാക്കാനുള്ള ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ജനം പുച്ഛിച്ചുതള്ളുമെന്നും പിസി ജോര്‍ജ് പറഞ്ഞു.


പിസി ജോര്‍ജ്ജിന്റെ മകനും യുവപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ്ജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. പിസി ജോര്‍ജ്ജിന്റെ കേരള ജനപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് ഷോണ്‍ എത്തുന്നത്. പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് ഷോണ്‍ ജനവിധി തേടുന്നത്.


Post Top Ad