തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ സര്‍ക്കാര്‍ നഴ്സിങ് കോളേജുകളില്‍ നടത്തിവരുന്ന പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിങ് കോഴ്സുകള്‍ക്കുളള പ്രവേശനത്തിന് എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി നവംബര്‍ 26 വരെ അപേക്ഷ സ്വീകരിക്കും.
പൊതുവിഭാഗത്തിന് 800/- രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 400/- രൂപയുമാണ് അപേക്ഷ ഫീസ്. വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി നവംബര്‍ 26 വരെ ഫീസ് അടക്കാവുന്നതാണ്. വ്യക്തിഗത, അക്കാഡമിക് വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്ന അവസരത്തില്‍ അപ്ലോഡ് ചെയ്യുക. അപേക്ഷാര്‍ഥികളുടെ ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്. 49 വയസ്സാണ് സര്‍വീസ് ക്വാട്ടയിലുള്ളവർക്ക് ഉയര്‍ന്ന പ്രായപരിധി. പ്രവേശന പരീക്ഷ ഡിസംബര്‍ 5നു നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.