മണ്ഡലകാല തീർത്ഥാടനം ; ശബരിമല ക്ഷേത്ര നട നാളെ തുറക്കും - EC Online TV

Breaking

Post Top Ad


2020, നവംബർ 14, ശനിയാഴ്‌ച

മണ്ഡലകാല തീർത്ഥാടനം ; ശബരിമല ക്ഷേത്ര നട നാളെ തുറക്കും


മണ്ഡലകാല പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ (15 -11 -20 ) വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തർക്ക് പ്രവേശനം  അനുവദിച്ചിരിക്കുന്നത്. ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എംഎന്‍ രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ സോപാനത്താണ് ചടങ്ങുകള്‍. രാത്രി നട അടച്ചതിന് ശേഷം നിലവിലെ ശബരിമല മേല്‍ശാന്തിയായ എകെ സുധീര്‍നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എംഎസ് പരമേശ്വരന്‍ നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാരാണ് നടകള്‍ തുറക്കുക. ചിത്തിര ആട്ടവിശേഷപൂജകൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ടിനാണ് ശബരിമല നട അടച്ചത്. 


കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ  ശബരിമല തീർത്ഥാടനം. തീർത്ഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കുമാത്രമാണ് പ്രവേശന അനുമതി  ലഭിക്കുകയുള്ളൂ . 10 വയസ്സിനു താഴെയുള്ളവർക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കില്ല. ശബരിമലയിൽ എത്തുന്നതിനു 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തീർത്ഥാടകർക്ക് നിർബന്ധമാണ്. ഇക്കാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിദിനം ആയിരം പേർക്കാണ് പ്രവേശനാനുമതി നൽകിയിട്ടുള്ളത്. തീ​ര്‍​ത്ഥാ​ട​ക​ര്‍​ 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍​ ​ന​ട​ത്തി​യ​ ​കോ​വി​ഡ് ​നെ​ഗ​റ്റീ​വ് ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ​ക​രു​ത​ണം. മല കയറുമ്പോൾ മാസ്ക് നിർബന്ധമല്ല എന്നാൽ യാത്രയിൽ മാസ്ക് നിർബന്ധമാണ്. ഹോട്ടലുകളിലും അന്നദാന കൗണ്ടറുകളിലേയും ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്. പതിനെട്ടാം പടിയിലും സന്നിധാനത്തും ഭക്തര്‍ക്ക് സാമൂഹിക അകലം കര്‍ശനമാക്കും. മല കയറുന്ന സമയത്ത് മാത്രം മാസ്‌ക് ഒഴിവാക്കാമെങ്കിലും അല്ലാത്ത സമയത്തെല്ലാം മാസ്‌ക് ധരിച്ചിരിക്കണം.

 

Post Top Ad