ജില്ലാ പഞ്ചായത്തിൽ അധ്യക്ഷസ്ഥാനം ആദ്യമായി പട്ടികജാതി സംവരണ വിഭാഗത്തിൽ. തിരുവനന്തപുരം കോർപറേഷൻ മേയർ വനിതയാണ്. നാലു നഗരസഭകളിൽ രണ്ടെണ്ണത്തിലും 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ആറെണ്ണത്തിലും 73 ഗ്രാമ പഞ്ചായത്തുകളിൽ 36 എണ്ണത്തിലും വനിതാ സംവരണമുണ്ട്ബ്ലോക്ക് പഞ്ചായത്തിൽ 5 എണ്ണത്തിൽ സ്ത്രീകൾക്കും ഒന്നിൽ പട്ടികജാതി സ്ത്രീക്കുമായാണ് അധ്യക്ഷ സംവരണം.
പഞ്ചായത്തുകളിൽ അധ്യക്ഷ സംവരണം സ്ത്രീ 31, പട്ടികജാതി സ്ത്രീ 5, പട്ടികജാതി 4, പട്ടികവർഗം 1 എന്നിങ്ങനെയാണ്. ജില്ലാ പഞ്ചായത്തിനു പുറമെ 6 ബ്ലോക്ക് പഞ്ചായത്തുകളുടെയും 41 പഞ്ചായത്തുകളുടെയും അധ്യക്ഷ സ്ഥാനങ്ങൾ ഇത്തവണ സംവരണ വിഭാഗത്തിനാണ്. മുനിസിപ്പാലിറ്റികളിലെ അധ്യക്ഷ സ്ഥാനങ്ങളിൽ നെടുമങ്ങാട് പട്ടികജാതി സ്ത്രീക്കും ആറ്റിങ്ങൽ സ്ത്രീക്കും സംവരണം ചെയ്തു.
പഞ്ചായത്തുകളിലെ സംവരണം ഇപ്രകാരം
ബ്ലോക്ക് പഞ്ചായത്തുകൾ– സ്ത്രീ– നേമം, വെള്ളനാട്, നെടുമങ്ങാട്, ചിറയിൻകീഴ്, വർക്കല. പട്ടികജാതി സ്ത്രീ. വാമനപുരം
ഗ്രാമപ്പഞ്ചായത്തുകൾ– പട്ടികജാതി സ്ത്രീ: ചെങ്കൽ, കുന്നത്തുകാൽ, മലയിൻകീഴ്, കഠിനംകുളം, ഇലകമൺ.
പട്ടികജാതി: പോത്തൻകോട്, പൂവച്ചൽ, പെരിങ്ങമല, മടവൂർ.
പട്ടികവർഗം: കുറ്റിച്ചൽ.
സ്ത്രീ: പാറശാല, തിരുപുറം, ആര്യങ്കോട്, ഒറ്റശേഖരമംഗലം, അമ്പൂരി, കാഞ്ഞിരംകുളം, കരുംകുളം, വിളപ്പിൽ, വിളവൂർക്കൽ, മംഗലപുരം, വെള്ളനാട്, ഉഴമലയ്ക്കൽ, കരകുളം, വെമ്പായം, ആനാട്, പനവൂർ, വാമനപുരം, നെല്ലനാട്, നന്ദിയോട്, കല്ലറ, പുളിമാത്ത്, നഗരൂർ, നാവായിക്കുളം, പള്ളിക്കൽ, വക്കം, കിഴുവിലം, കടയ്ക്കാവൂർ, വെട്ടൂർ, ചെറുന്നിയൂർ, ചെമ്മരുതി, ഒറ്റൂർ.
ജില്ലാ പഞ്ചായത്തിലെ സംവരണം പാർട്ടികൾക്ക് അപ്രതീക്ഷിതം
ജില്ലാ പഞ്ചായത്തിൽ വനിതയ്ക്ക് ആയിരിക്കും പ്രസിഡന്റ് സ്ഥാനം എന്ന അനുമാനത്തിലാണ് പ്രധാന മുന്നണികൾ സ്ഥാനാർഥികളെക്കുറിച്ച് ഏകദേശ ധാരണയിൽ എത്തിയത്. എൽഡിഎഫ് കണ്ടുവച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായ വനിത പട്ടികജാതി വിഭാഗത്തിലുള്ള ആളല്ല. യുഡിഎഫിന്റെ സ്ഥിതിയും ഇതു തന്നെ. ഇതേ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ പേരെ സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തി ഇപ്പോഴത്തെ പാനൽ പരിഷ്കരിക്കാനാണു തീരുമാനം.
ബിജെപിയിലും ഇതു സംബന്ധിച്ച ധാരണയായിട്ടില്ല. 1995 മുതൽ ഇതു വരെ നടന്ന 5 തിരഞ്ഞെടുപ്പുകളിൽ 3 തവണ പുരുഷൻമാരും 2 തവണ വനിതകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു. ഇതിനു മുൻപ് പട്ടികജാതി വിഭാഗക്കാരൻ പ്രസിഡന്റ് ആയിട്ടുണ്ടെങ്കിലും അത് അധ്യക്ഷസ്ഥാനം ജനറൽ ആയിരുന്നപ്പോഴാണ്