വർക്കല വാഹനാപകടത്തിൽ ഒരാൾ മരിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 10, ചൊവ്വാഴ്ച

വർക്കല വാഹനാപകടത്തിൽ ഒരാൾ മരിച്ചു


വർക്കല കണ്ണമ്പ ജംഗ്ഷനിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു.  ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരിയാണ് മരിച്ചത്.  ഇന്ന് രാവിലെയാണ് അപകടം നടന്നത്. യാത്രക്കാരുമായി പാരിപ്പള്ളിയിലേക്ക് പോവുകയായിരുന്ന സെനിത്‌ എന്ന ടൂറിസ്റ്റ് ബസും മൂന്ന് യാത്രക്കാരുമായി പുല്ലാന്നികോട്  റോഡിൽ നിന്നും കണ്ണമ്പ ജംഗ്ഷനിലേക്ക് വന്ന ഓട്ടോറിക്ഷയുമാണ് വർക്കല കണ്ണമ്പ ജംഗ്ഷനിൽ വച്ച് കൂട്ടിയിടിച്ചത്.  ഓട്ടോ ഡ്രൈവർക്കും  മറ്റു യാത്രക്കാർക്കും പരിക്കേറ്റു.  പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു  പോയി.  വർക്കല പോലീസും ഫയഫോഴ്സും  സംഭവ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. 

Post Top Ad