ബിനീഷുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവർക്ക് ഇഡി നോട്ടീസ് അയച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 14, ശനിയാഴ്‌ച

ബിനീഷുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവർക്ക് ഇഡി നോട്ടീസ് അയച്ചു

 


കള്ളപ്പണം കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. അബ്ദുൽ ലത്തീഫ് , റഷീദ് , അനി കുട്ടൻ , അരുൺ എസ് എന്നിവർക്കാണ് ഇഡി നോട്ടീസ് അയച്ചത്.  നോട്ടീസിൻ പ്രകാരം നവംബർ 18 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. അബ്ദുൽ ലത്തീഫിനും റഷീദിനും നേരത്തെയും ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ക്വാറന്‍റീനിലാണെന്ന കാരണം പറഞ്ഞ് രണ്ടുപേരും  ഹാജരായില്ല. 


 കൊവിഡ് പരിശോധനക്ക് ശേഷം ബിനീഷ് കോടിയേരിയെ  ഇന്നലെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.  ഇന്ന്  കോവിഡ് ടെസ്റ്റിന്റെ  പരിശോധനാഫലം ലഭിച്ചതിന് ശേഷം  മറ്റ് പ്രതികളെ പാർപ്പിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റും. സുരക്ഷ മുന്‍ നിർത്തി പ്രത്യേക സെല്ലില്‍ തന്നെ വരും ദിവസങ്ങളിലും പാർപ്പിക്കാനും ജയില്‍ അധികൃതർ ആലോചിക്കുന്നുണ്ട്. ബിനീഷ് ഭക്ഷണം കൃത്യമായി കഴിച്ചെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ജയില്‍ അധികൃതർ അറിയിച്ചു.

Post Top Ad