മൊബൈൽ ഷോപ്പിൽ മോഷണം ; പ്രതികൾ പിടിയിൽ - EC Online TV

Breaking

Post Top Ad


2020, നവംബർ 24, ചൊവ്വാഴ്ച

മൊബൈൽ ഷോപ്പിൽ മോഷണം ; പ്രതികൾ പിടിയിൽ

 


കഠിനംകുളം മര്യനാട് ജംഗ്‌ഷന് സമീപത്തെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കവർച്ച സംഘത്തെ പിടികൂടി.ഷോപ്പിൽ നിന്നും   മൊബൈൽ ഫോണുകളും പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവർന്ന മോഷണ സംഘത്തെ ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പിടികൂടിയത്. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ സുനിൽ സൈമൺ (23), റോഷൻ (23), സുരേഷ് (19), അജിത് (18), പ്രശാന്ത് (19) എന്നിവരാണ് മോഷണ കേസിൽ പിടിയിലായത്. വിലപിടിപ്പുള്ള 16 മൊബൈൽ ഫോണുകൾ, ഷോപ്പിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ, കടയിൽ വില്പനയ്ക്കായി വെച്ചിരുന്ന നിരവധി സിം കാർഡുകളും മോഷണം പോയി.  തെളിവ് നശിപ്പിക്കാനായി  ഷോപ്പിൽ സ്ഥാപിച്ചിരുന്ന സി.സി.ടി വി സംവിധാനവും ഹാർഡ് ഡിസ്കും മോഷ്ടിച്ചു . വാടകയ്ക്കടുത്ത കാറിലെത്തിയാണ് പ്രതികൾ കൃത്യം നടത്തിയത്. മോഷണശേഷം തമിഴ്‌നാട്ടിലും കർണ്ണാടകയിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇവർ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞത്. ഇവർ സഞ്ചരിച്ച  കാറും സ്കൂട്ടറും മോഷ്ടിച്ച മൊബൈലുകളും സി.സി ടിവി സംവിധാനങ്ങളും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


Post Top Ad