ഗവൺമെന്റ് നഴ്സുമാർ പണിമുടക്കിലേക്ക് - EC Online TV

Breaking

Post Top Ad


2020, നവംബർ 20, വെള്ളിയാഴ്‌ച

ഗവൺമെന്റ് നഴ്സുമാർ പണിമുടക്കിലേക്ക്

 


കൊവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിൻവലിച്ചതിനെ തുടർന്ന് ഗവൺമെന്റ് നഴ്സുമാർ പണിമുടക്കിലേക്ക്. ചൊവാഴ്ച്ച സംസ്ഥാന വ്യാപകമായി മെഡിക്കൽ കോളേജുകളിൽ  ഒരു മണിക്കൂർ ജോലി ബഹിഷ്കരിക്കുകയും നഴ്സുമാർക്ക്  അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ സമ്പൂർണ പണിമുടക്കിലേക്ക് നീങ്ങുമെന്നും കേരള ഗവ. നഴ്‌സസ് യൂണിയൻ അറിയിച്ചു. പത്ത് ദിവസത്തെ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം നഴ്സുമാർക്ക് നൽകിയിരുന്ന  മൂന്ന് ദിവസത്തെ ഓഫ് പിൻവലിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സുമാരുടെ  അവധി പിൻവലിച്ചുകൊണ്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ തീരുമാനം മറ്റ് മെഡിക്കൽ കോളജുകളിലേക്ക് വ്യാപിപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കമെന്ന് കേരള ഗവ നഴ്‌സസ് യൂണിയൻ ആരോപിച്ചു. 


നഴ്സുമാരെ  മരണത്തിലേക്ക് തള്ളിവിടുന്ന മനുഷ്യത്വ ഹീനമായ നടപടിയാണ് ഇതെന്ന് സംഘടന വ്യക്തമാക്കി. തീരുമാനത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സൂചന പണിമുടക്ക് നടത്തും. ഉത്തരവിൽ സർക്കാർ ഇടപെടൽ വേണം, നഴ്സുമാർക്ക്  വിശ്രമം അനുവദിക്കണം, ആവശ്യത്തിന് നഴ്സുമാരെ  നിയമിക്കാൻ തയ്യാറാകണം തുടങ്ങിയവയാണ് ആവശ്യം. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സമ്പൂർണ പണിമുടക്കിലേക്ക് കടക്കുമെന്നും കെ.ജി.എൻ.യു വ്യക്തമാക്കി.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad