കേരളത്തിൽ സിബിഐക്ക് നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം - EC Online TV

Breaking

Post Top Ad


2020, നവംബർ 17, ചൊവ്വാഴ്ച

കേരളത്തിൽ സിബിഐക്ക് നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം


കേരളത്തിൽ സി ബി ഐ  കേസന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇനി  സിബിഐക്ക് കേരളത്തിൽ കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. നിലവിലെ കേസുകള്‍ക്ക് ഉത്തരവ് ബാധകമല്ല. കോടതി ഉത്തരവ് പ്രകാരമോ, സർക്കാർ അനുമതിയോടെയോ മാത്രമേ ഇനി സിബിഐക്ക് കേരളത്തിൽ അന്വേഷണം ഏറ്റെടുക്കാനാവുകയുള്ളു. 

രാഷ്ട്രീയ ലക്ഷ്യത്തോടെ സിബിഐ കേസുകൾ ഏറ്റെടുക്കുന്നെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം. സിബിഐക്ക് കടിഞ്ഞാൺ ഇടണമെന്ന ഇടതുമുന്നണി നിർദേശം മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ലൈഫ് മിഷൻ അഴിമതി കേസ് കേസിലെ സി ബി ഐ   ഇടപെടലാണ് ഇത്തരമൊരു തീരുമാനത്തിന് പെട്ടെന്നുള്ള കാരണം.


Post Top Ad