ഓൺലൈൻ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ - EC Online TV

Breaking

Post Top Ad


2020, നവംബർ 11, ബുധനാഴ്‌ച

ഓൺലൈൻ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ

 


രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങള്‍ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി.  ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു.  ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും കേന്ദ്രസർക്കാരിന്‍റെ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. ഇതോടെ ടിവി ചാനലുകൾക്കും പരമ്പരാഗത മാധ്യമങ്ങൾക്കും ബാധകമായ നിയന്ത്രണങ്ങൾ ഓൺലൈൻ പ്ലാറ്റ്‍ഫോമുകൾക്ക് കൂടി ബാധകമാകും. ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയന്ത്രണം വരും.  ഏത് സംവിധാനമായിരിക്കും നിയന്ത്രണങ്ങൾക്കായി കൊണ്ട് വരുന്നതെന്ന് ഉത്തരവിൽ വ്യക്തതമാക്കിയിട്ടിയില്ല. ഓൺലൈൻ വാർത്താ പോർട്ടലുകൾ  ആരംഭിക്കാൻ നിലവിൽ കാര്യമായ നിയമ നടപടികളൊന്നും പൂർത്തിയാക്കേണ്ടതായിട്ടില്ല. നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇതിന് മാറ്റം വരും. 


   

Post Top Ad