ജീവനക്കാർക്ക് കോവിഡ് ; ശബരിമലയിൽ കടുത്ത നിയന്ത്രണം - EC Online TV

Breaking

Post Top Ad


2020, നവംബർ 27, വെള്ളിയാഴ്‌ച

ജീവനക്കാർക്ക് കോവിഡ് ; ശബരിമലയിൽ കടുത്ത നിയന്ത്രണം

 


ശബരിമലയിൽ ജീവനക്കാർക്ക് കോവിഡ്  സ്ഥിരീകരിച്ചതിനെ തുടർന്ന്  സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.   ശ്രീകോവിലില്‍ നിന്നും നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. തീർഥാടകരുമായി  നേരിട്ട് ബന്ധപ്പെടുന്ന വിവിധ വകുപ്പിലെ ജീവനക്കാര്‍ക്ക് പിപി ഇ കിറ്റ് നല്‍കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സന്നിധാനത്ത് അഞ്ച് പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത് . കൂടാതെ നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഭക്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 


ഇന്നലെ ദേവസ്വം മരാമത്ത് വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം  സ്ഥിരീകരിച്ചത്. ഇതിന് പുറമെ ഭണ്ഡാരം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും പൊലീസ് മെസ്സിലെ ജീവനക്കാരനും കോവിഡ്  സ്ഥിരീകരിച്ചതിനെ തുടർന്ന്   ഭണ്ഡാരം താല്‍ക്കാലികമായി അടക്കുകയും പൊലീസ് മെസ്സിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.  ശബരിമലയിൽ ജീവനക്കാർ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായിട്ടാണ് വരുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പല ജീവനക്കാർക്കും തുടര്‍ച്ചയായി രോഗം സ്ഥിരീകരിക്കുന്നതില്‍ ആരോഗ്യവകുപ്പിന് കടുത്ത ആശങ്കയുണ്ട്.  


ശബരിമലയില്‍  തീര്‍ത്ഥാടകരുടെ എണ്ണം കൂടിയാല്‍ കോവിഡ് പരിശോധന കൂടുതല്‍ ഇടത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.  മാത്രമല്ല ജീവനക്കാര്‍ക്കിടയില്‍ രണ്ടാഴ്ചയ്ക്കിടയ്ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്താനും തീരുമാനിച്ചു. 


Post Top Ad