വിദേശ മോഷണ സംഘം പോലീസ് പിടിയിലായി - EC Online TV

Breaking

Post Top Ad


2020, നവംബർ 12, വ്യാഴാഴ്‌ച

വിദേശ മോഷണ സംഘം പോലീസ് പിടിയിലായി

 


വിദേശ മോഷണ സംഘം തിരുവനന്തപുരത്ത് പോലീസ് പിടിയിലായി. രാജ്യാന്തര മോഷണ സംഘമാണ് പിടിയിലായത്.   ഇറാനിയൻ പൗരന്മാരാണ് മോഷണ സംഘത്തിലുള്ളത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് നാലംഗ സംഘം കന്റോൺമെന്റ് പോലീസിന്റെ പിടിയിലായത്. കേരളത്തിൽ പലയിടങ്ങളിലും ഇവർ മോഷണം നടത്തി വന്നിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചേർത്തലയിലെ  കടയിൽ നിന്നും 35,000 രൂപ  ഇവർ  മോഷ്ടിച്ചിരുന്നു. ഈ കേസിൽ ചേർത്തല പൊലീസ്  പ്രതികളെ കസ്റ്റഡിയിലെടുത്തു.  മണി എക്സ്ചേഞ്ച്  സ്ഥാപനങ്ങൾ കൊള്ളയടിക്കാൻ ഇവർ പദ്ധതി തയ്യാറാക്കിയിരുന്നതായും  പൊലീസ് പറയുന്നു. മ്യാൻമാർ, നേപ്പാൾ എന്നിവിടങ്ങളിലും കഴിഞ്ഞ മാസം പോണ്ടിച്ചേരിയിലും സംഘം മോഷണം നടത്തിയിരുന്നു.   പോലീസ് അന്വേഷണം ആരംഭിച്ചു. 


Post Top Ad