തദ്ദേശ തെരഞ്ഞെടുപ്പിനായി 'പോൾ മാനേജർ ആപ്പ്' - EC Online TV

Breaking

Post Top Ad


2020, നവംബർ 24, ചൊവ്വാഴ്ച

തദ്ദേശ തെരഞ്ഞെടുപ്പിനായി 'പോൾ മാനേജർ ആപ്പ്'


തദ്ദേശ സ്വയംഭരണ  തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ജില്ലാ തലത്തിൽ ഏകോപിപ്പിക്കാനായി  പോൾ മാനേജർ ആപ്പ്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ(എൻഐസി) തയാറാക്കിയ പോൾ മാനേജർ ആപ് വഴിയാണ് വോട്ടിങ് യന്ത്രങ്ങൾ പോളിങ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങുന്നതുമുതൽ വോട്ടെടുപ്പ് കഴിഞ്ഞ് അവ തിരികെ ഏൽപ്പിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നത്.


തിരുവനന്തപുരം ജില്ലയിൽ വോട്ടെടുപ്പ് ഡിസംബർ എട്ടിനാണ്. ജില്ലയിൽ ഡിസംബർ 7, 8  തീയതികളിലാണ്  പോൾ മാനേജർ ആപ്പ് ഉപയോഗിക്കുന്നത്. വോട്ടെടുപ്പ് ദിവസം കൃത്യമായ ഇടവേളകളിൽ ബൂത്തുകളിൽനിന്നുള്ള വോട്ടിങ് ശതമാനം ഈ ആപ് വഴി ജില്ലാ കൺട്രോൾ റൂമിൽ ലഭ്യമാകും. 


പോൾ മാനേജർ ആപ്പിൽ മുൻകൂട്ടി  തയാറാക്കിയ 21 ചോദ്യാവലികളാണുള്ളത്. പ്രിസൈഡിങ് ഓഫിസർ, ഫസ്റ്റ് പോളിങ് ഓഫിസർ, സെക്ടറൽ ഓഫിസർ എന്നിവരാകും  ഈ ആപ് ഉപയോഗിക്കുന്നത്. ജില്ലാതല നോഡൽ ഓഫിസർമാരാണ്  ആപിൽ അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങൾ ക്രോഡീകരിക്കേണ്ടത്. 

Post Top Ad