ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റ ആരോഗ്യ ശ്രേഷ്ഠാപുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. - EC Online TV

Breaking

Post Top Ad


2020, നവംബർ 6, വെള്ളിയാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റ ആരോഗ്യ ശ്രേഷ്ഠാപുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.
    പൊതുജനാരോഗ്യ രംഗത്ത് 2019-20 കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമഞ്ചായത്തിനേയും ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ ശ്രേഷ്ഠാ പുരസ്ക്കാരങ്ങൾ നൽകി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. 2019- 2020 കാലയളവിൽ ആരോഗ്യമേഖലയിൽ അനിവാര്യ പ്രോജക്ടുകൾക്ക് പുറമെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും മാതൃകാ പ്രോജക്ടുകളിലൂടെ കൂടുതൽ തുക ചിലവഴിച്ച മുദാക്കൽ ഗ്രാമ പഞ്ചായത്തിനെയാണ് മികച്ച പഞ്ചായത്തായി തെരഞ്ഞെടുത്തത്.

പൊതുജനാരോഗ്യ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ജനകീയനുമായ വക്കം റൂറൽ ഹെൽത്ത് സെൻ്ററിലെ ഡോ.രാമകൃഷ്ണ ബാബുവിനെ മികച്ച ഡോക്ടറായും ഫീൽഡ് തലത്തിൽ ആരോഗ്യമേഖലയിൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തിയ മുദാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അനി എസ് നെ മികച്ച ഫീൽഡ് തല ആരോഗ്യ പ്രവർത്തകനായും ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ ഡോളി ശ്രീധറിനെ മികച്ച സ്റ്റാഫ് നഴ്സായും ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ മഞ്ചു എസ് മോഹനനെ മികച്ച പാലിയേറ്റീവ് കെയർ നഴ്സായും താലൂക്കാശുപത്രിയിലെ ബീന വിയെ മികച്ച ആശാവർക്കറായും തെരഞ്ഞെടുത്തു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷ് ആരോഗ്യ ശ്രേഷ്ഠാ അവാർഡുകൾ വിതരണം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുദാക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് വിജയകുമാരി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ , ഗീതാ സുരേഷ്, ഇളമ്പ ഉണ്ണികൃഷ്ണൻ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ശബ്ന ഡി.എസ്, ഡോ.രാമകൃഷ്ണ ബാബു, ഡോ.ലക്ഷ്മി, ഡോ.അശ്വനി രാജ്,ഡോ.അശ്വതി, ഡോ.മഹേഷ്, ആർ.കെ.ബാബു തുടങ്ങിയവർ സംസാരിച്ചു.ബി ഡി ഒ എൽ. ലെനിൻ സ്വാഗതവും ജോയിൻ്റ് ബിഡിഒ രാജീവ് നന്ദിയും പറഞ്ഞു 

Post Top Ad