ഓൺലൈൻ മാതൃകയിൽ സർക്കാരിന്റെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം - EC Online TV

Breaking

Post Top Ad


2020, നവംബർ 28, ശനിയാഴ്‌ച

ഓൺലൈൻ മാതൃകയിൽ സർക്കാരിന്റെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം

 


ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ മാതൃകയില്‍ സര്‍ക്കാര്‍ നേരിട്ടുനടത്തുന്ന  ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന് രൂപം നല്‍കാന്‍ സർക്കാർ തീരുമാനം. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനായി 11 അംഗ സമിതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നൽകുകയും ചെയ്തു. 


ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നിര്‍മ്മാണത്തിനായി രൂപീകരിച്ച സമിതിയിലേക്ക് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ടേല്‍ വാളടക്കമുള്ളവരെ നിയമിച്ചു. ഡിപ്പാര്‍ട്ടമെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേര്‍ണല്‍ ട്രേഡ്( ഡിപിഐഐടി) ആയിരിക്കും ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുക.


 വാണിജ്യ വ്യവസായ വകുപ്പുകള്‍, വിവരസാങ്കേതിക വിദ്യരംഗത്തെ വിദഗ്ധര്‍, നീതി ആയോഗ് ഉദ്യോഗസ്ഥര്‍, ഗുണനിലവാരം നിര്‍ണ്ണയിക്കുന്ന വിദഗ്ധര്‍ മുതലായവർ  അടങ്ങുന്ന സംഘമായിരിക്കും പ്ലാറ്റ്‌ഫോമിന് രൂപം നൽകുന്നത്. പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനസൗകര്യവികസനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വാണിജ്യമന്ത്രാലയമാണ് നേതൃത്വം നൽകുക. ഇ-കൊമേഴ്‌സ് വ്യാപാരത്തിന്റെ മറവില്‍നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പുതിയ പ്ലാറ്റ്‌ഫോം  രൂപീകരിക്കുന്നത്. Post Top Ad