വഞ്ചിയൂർ യു പി എസ്സിന് ഇനിമുതൽ സ്വന്തം ബസ്സ് - EC Online TV

Breaking

Post Top Ad


2020, നവംബർ 5, വ്യാഴാഴ്‌ച

വഞ്ചിയൂർ യു പി എസ്സിന് ഇനിമുതൽ സ്വന്തം ബസ്സ്


കൊവിഡ് അവധിയൊക്കെ  കഴിഞ്ഞ് സ്‌കൂൾ തുടങ്ങുമ്പോൾ  വഞ്ചിയൂർ ഗവ.യു.പി.എസിലെ കുരുന്നുകൾക്ക് ഇനി ബസിൽ സ്‌കൂളിലെത്താം. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന കിളിമാനൂർ ഉപജില്ലയിലെ ഈ മാതൃകാ വിദ്യാലയത്തിന് ബസ് വേണമെന്നത് രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും പി.ടി.എയുടെയും ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. ബി.സത്യൻ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെട്ടതോടെ എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ബസ് വാങ്ങാനായി അനുവദിക്കുകയായിരുന്നു. വഞ്ചിയൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ബസിന്റെ ഫ്ളാഗ് ഓഫ് ബി.സത്യൻ എം.എൽ.എ നിർവഹിച്ചു. കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്.ദീപ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുഭാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ,പി.കൊച്ചനിയൻ,പി.ടി.എ ഭാരവാഹികൾ,അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad