കിഴുവിലം ഗ്രാമപഞ്ചായത്തിലെ എസ്.സി എസ് ടി കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ സ്കൂൾതല വിതരണ ഉത്ഘാടനം മാമം ജി.വി.ആർ.എം യു.പി.എസിൽ നടന്നു. കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എസ് ശ്രീകണ്ഠൻ ചടങ്ങ് ഉത്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപിക സലീന, സ്കൂൾ മാനേജർ നാരായണൻ, മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.