സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കോടിയേരി ബാലകൃഷ്ണൻ - EC Online TV

Breaking

Post Top Ad


2020, നവംബർ 13, വെള്ളിയാഴ്‌ച

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കോടിയേരി ബാലകൃഷ്ണൻ


 കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി  സ്ഥാനം ഒഴിഞ്ഞു. പകരം താത്കാലിക ചുമതല എ. വിജയരാഘവന്‍ നിര്‍വഹിക്കും. ചികിത്സ ആവശ്യത്തിന് മാറി നിൽക്കണമെന്ന ആവശ്യം  കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു.

നേരത്തെ ചികിത്സക്കായി  അമേരിക്കയിലേക്ക് പോയ സമയത്ത് പാര്‍ട്ടിയുടെ ചുമതല കോടിയേരി ബാലകൃഷ്ണൻ ആര്‍ക്കും കൈമാറിയിരുന്നില്ല. ബിനീഷ് കോടിയേരിക്കെതിരായ കടുത്ത ആരോപണങ്ങളും എൻഫോഴ്സ്മെന്‍റ് കേസും ജയിലിൽ കഴിയേണ്ടിവരുന്ന പശ്ചാത്തലവും എല്ലാം നിലനിൽക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോടിയേരി ബാലകൃഷ്ണൻ തീരുമാനിക്കുന്നത്. 


Post Top Ad