സഖാവ് നാരായണൻ നായർ രക്തസാക്ഷി ദിനം ആചരിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 6, വെള്ളിയാഴ്‌ച

സഖാവ് നാരായണൻ നായർ രക്തസാക്ഷി ദിനം ആചരിച്ചു നാരായണൻ നായർ രക്തസാക്ഷി ദിനം തുടർച്ചയായ എട്ടാം വർഷവും ആറ്റിങ്ങൽ നഗരസഭ കെ.എം.സി.എസ്.യു യൂണിറ്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ 10 മണിക്ക് ആറ്റിങ്ങൽ നഗരസഭാങ്കണത്തിൽ പതാക ഉയർത്തിയ ശേഷം സഖാവ് നാരായണന്റെ ഛായാചിത്രത്തിൽ രക്ത പുഴ്പം അർപ്പിച്ചു. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് നഗരസഭയിൽ സംഘടിപ്പിയ്ക്കുന്ന വർഗ്ഗീയ വിരുദ്ധ പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ നിർവഹിക്കും. യൂണിറ്റ് പ്രസിഡൻ്റ് വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം.സി.എസ്.യു ജില്ലാ പ്രസിഡൻ്റ് മടവൂർ രാജൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ശിൽപ്പ ചടങ്ങിന് സ്വാഗതവും, ട്രഷറർ അജിത് ലാൽ നന്ദിയും പ്രകാശിപ്പിച്ചു.

Post Top Ad