ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ; എം.സി കമറുദ്ദീന്‍ എംഎല്‍എക്കു ജാമ്യമില്ല - EC Online TV

Breaking

Post Top Ad


2020, നവംബർ 12, വ്യാഴാഴ്‌ച

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ; എം.സി കമറുദ്ദീന്‍ എംഎല്‍എക്കു ജാമ്യമില്ല

 


ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ  എം.സി കമറുദ്ദീന്‍ എംഎല്‍എക്കു  ജാമ്യമില്ല. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ആദ്യത്തെ മൂന്നു കേസുകളിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഫാഷൻ ഗോൾഡ് ജ്വല്ലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എം.എൽ.എ തട്ടിയെടുത്തെന്നാണ് കേസ്.   ജ്വല്ലറിയുടെ പേരിൽ നടത്തിയ വൻ തട്ടിപ്പിൽ നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ട്. നിലവിൽ 128 ഓളം കേസുകളാണ് എം.സി കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുവരെ 11 കേസുകളിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.  കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് കമറുദീന്റെ വാദം. ഈ കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്.

കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ജ്വല്ലറി തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ്  സർക്കാരിന്റെ  നിലപാട്. തന്റെ രാഷ്ട്രീയ സ്വാധീനം തട്ടിപ്പിന് ഉപയോഗിച്ചുവെന്നും  സർക്കാർ കോടതിയെ അറിയിച്ചിരുന്നു.  നിക്ഷേപമായി സ്വീകരിച്ച പണമുപയോഗിച്ച് സ്വന്തം പേരിൽ ഭൂമി വാങ്ങിച്ചു. കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. 


Post Top Ad