ബാലഭാസ്കറിന്റെ മരണം ; കലാഭവൻ സോബിയും ഡ്രൈവർ അർജുനും പറഞ്ഞത് കള്ളം - EC Online TV

Breaking

Post Top Ad


2020, നവംബർ 12, വ്യാഴാഴ്‌ച

ബാലഭാസ്കറിന്റെ മരണം ; കലാഭവൻ സോബിയും ഡ്രൈവർ അർജുനും പറഞ്ഞത് കള്ളം

 


വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹന വാഹനാപകടത്തെ തുടർന്നുതന്നെയെന്ന് സിബിഐ . പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും നുണ പറഞ്ഞതായി തെളിഞ്ഞു.  ബാലഭാസ്കറിന്റെ മരണത്തിൽ ബാലഭാസ്കറുമായി ബന്ധമുളള നാലുപേരെ കഴിഞ്ഞമാസം  നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ബാലഭാസ്കറിന്റെ മാനേജർ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ ബാലകൃഷ്ണൻ,  കലാഭവൻ സോബി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. 

അപകട സമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അർജുന്റെ മൊഴിയും അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന്  സോബിയുടെ മൊഴിയും കള്ളമാണെന്ന്  നുണ പരിശോധനയിൽ തെളിഞ്ഞു. കലാഭവൻ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവൻ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു. കലാഭവൻ സോബിയെ രണ്ടുതവണയും മറ്റുളളവരെ ഒരു തവണയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. വിഷ്ണുസോമസുന്ദരവും പ്രകാശ് തമ്പിയും സ്വർണക്കടത്ത് കേസിലെ പ്രതികളാണ്. അതിനാൽ സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും ബാലഭാസ്കറിന്റെ മരണത്തിന്  പിന്നിലുണ്ടോയെന്നും സി.ബി.ഐ. അന്വേഷിക്കുന്നു. 


Post Top Ad