കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം ; പ്രതി അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, നവംബർ 17, ചൊവ്വാഴ്ച

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം ; പ്രതി അറസ്റ്റിൽ


 കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളല്ലൂർ വട്ടവിള, ആലുവിള വീട്ടിൽ ഷിബു (39)വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്നു  പ്രതി. 

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിളിമാനൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷിബുവിനെ പിടികൂടിയത്. കിളിമാനൂർ സി ഐ കെ ബി മനോജ് കുമാറിന്റെ നേതൃത്വത്തിൽ  കിളിമാനൂർ എസ്.ഐ ജി ബിജു കുമാർ, സിപിഒ വിനീഷ്, റൂറൽ എസ് പി ഷാഡോ ടീം അംഗങ്ങളായ എസ്ഐ ബിജു ഹക്ക്, സിപിഒമാരായ അനൂപ്, സുനിൽ രാജ്, ഷിജു സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post Top Ad