നടപ്പാലം തകർന്നു വീണ് അഞ്ചു സ്ത്രീകൾക്ക് പരിക്കേറ്റു - EC Online TV

Breaking

Post Top Ad


2020, നവംബർ 24, ചൊവ്വാഴ്ച

നടപ്പാലം തകർന്നു വീണ് അഞ്ചു സ്ത്രീകൾക്ക് പരിക്കേറ്റു

 


തിരുവനന്തപുരം വിഴിഞ്ഞം കുന്നംകുളത്ത് നടപ്പാലം തകർന്നു വീണ് അഞ്ചു സ്ത്രീകൾക്ക് പരിക്കേറ്റു.  ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പാലത്തിൽ ഇരുന്ന് വിശ്രമിച്ച തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. കാലപ്പഴക്കത്തെ തുടർന്ന് ഉപയോഗിക്കാതിരുന്ന നടപ്പാലമാണ് തകർന്നത്. അപകടത്തിൽ പരിക്കേറ്റവരെ  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തൊട്ടടുത്ത പുരയിടത്തിൽ  തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ പ്രഭാത ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 


Post Top Ad