കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ മിശ്രിതം പിടികൂടി - EC Online TV

Breaking

Post Top Ad


2020, നവംബർ 19, വ്യാഴാഴ്‌ച

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ മിശ്രിതം പിടികൂടി



കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും  സ്വര്‍ണ മിശ്രിതം പിടികൂടി. 1036 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. 900 ഗ്രാമിലധികം സ്വര്‍ണം വേര്‍തിരിച്ചെടുക്കാവുന്ന ഈ മിശ്രിതത്തിന് വിപണിയില്‍ 40 ലക്ഷം രൂപയിലധികം വിലമതിക്കുന്നതാണ്. ദുബായില്‍ നിന്ന് എത്തിയ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് സ്വർണ മിശ്രിതം കിട്ടിയത്. ശുചിമുറിയിലെ ചവറ്റു കൊട്ടക്ക് അടിയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം. സംഭവത്തില്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. 

Post Top Ad